വടകര: നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം. സുധാകരൻ (65) നിര്യാതനായി. വടകര ടൗൺ എംപ്ലോയ്മെന്റ് ഓഫിസ് ജീവനക്കാരനായിരുന്നു. വടകര ചെറുശേരി റോഡിലെ ‘കൃപ’യിലാണ് താമസം. ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെ വടകര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സർവിസിൽനിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ എഴുത്തുകാരനായി. അങ്കണം അവാർഡ്, ജ്ഞാനപ്പാന പുരസ്കാരം എന്നിവ ലഭിച്ചു. ബെനഡിക് സ്വസ്തമായുറങ്ങുന്നു, ആറാമിന്ത്രിയം, ക്ഷത്രിയൻ, വ്യഥ, പ്യൂപ, കാലിഡോസ്കോപ്, അവിരാമം, പുനരാഖ്യാനങ്ങൾ എന്നിവയാണ് പ്രധാന രചനകൾ. 1992ൽ ബെനഡിക് സ്വസ്തമായുറങ്ങുന്നു എന്ന കഥാസമാഹാരത്തിനാണ് അങ്കണം അവാർഡ് ലഭിച്ചത്.
പരേതനായ സാഹിത്യകാരൻ ആവള ടി. കുഞ്ഞിരാമ കുറുപ്പിന്റെയും മന്നത്തിൽ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി. മകൻ: സുലിൻ ഷർഗിൽ (ജൂനിയർ അക്കൗണ്ടന്റ് സബ് ട്രഷറി തലശേരി). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.