കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട് എം.പി ഹൗസിൽ ശ്രീധരൻ (77) നിര്യാതനായി. ഈസ്റ്റ് റോഡ് സീറോ ഇലക്ട്രിക്കൽസ് ഉടമയാണ്. പരേതരായ മാവുള്ളി പുറത്തൂട്ട് ശങ്കരന്റെയും (പത്മവിലാസം ഹോട്ടൽ) നാരായണിയുടെയും മകനാണ്. ഭാര്യ: പ്രേമ. സഹോദരങ്ങൾ: എം.പി. ചന്ദ്രൻ (സീറോ ഇലക്ട്രിക്കൽസ്), പവിത്രൻ മേലൂർ (മാധ്യമം ലേഖകൻ), സുധാമണി, ഷർമിള, പരേതയായ വിജയകുമാരി.