ചാത്തമംഗലം: കവിയും നിരൂപകനുമായ വി.കെ.എം കുട്ടി എന്ന ഈസ്റ്റ് മലയമ്മ വെങ്കണക്കുന്നുമ്മൽ മരക്കാർ കുട്ടി (72) എറണാകുളം പാലാരിവട്ടത്ത് നിര്യാതനായി. ആനുകാലികങ്ങളിൽ കവിതകൾക്ക് നിരൂപണങ്ങളും എഴുതാറുണ്ടായിരുന്നു. ‘കാരക്കക്കാറ്റ്’ എന്ന പേരിൽ കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊടുവള്ളി, പൂനൂർ മേഖലകളിൽ പള്ളി ഇമാമായും മദ്റസ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. പിന്നീട് വർഷങ്ങളോളം ഖത്തറിൽ സെൻസർ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ജോലിയിൽനിന്ന് വിരമിച്ച ശേഷം ഈസ്റ്റ് മലയമ്മയിൽ അഥീന ലൈബ്രറി എന്ന പേരിൽ സ്വന്തമായി ഗ്രന്ഥാലയം നടത്തിയിരുന്നു. മാതാവ്: ആയിശക്കുട്ടി. പിതാവ്: മാമുക്കോയ. ഭാര്യമാർ: ആയിശ, ഫാത്തിമ. മക്കൾ: റൈഹാന (മീഡിയ പൾസ്, മുക്കം), റഊഫ് (കോക്കല്ലൂർ), റാഷിദ് (ഖത്തർ). മരുമക്കൾ: അബ്ദുനാസർ (കാരമൂല), ഫസീല (കോക്കല്ലൂർ), റസീന (കൊടുവള്ളി). സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഖാസിം, റുഖിയ (കൊടിയത്തൂർ), ഉമ്മുകുൽസു (പെരിങ്ങൊളം), പരേതയായ സാറ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ഈസ്റ്റ് മലയമ്മ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.