കായണ്ണ: കായണ്ണ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയുമായ ചോയിക്കണ്ടി സി.കെ. ചാത്തുകുട്ടി (90) നിര്യാതനായി. പേരാമ്പ്ര സി.പി.എം ഏരിയ കമ്മിറ്റി അംഗം, കർഷകസംഘം ജില്ല കമ്മിറ്റി അംഗം, പേരാമ്പ്ര ഏരിയ സെക്രട്ടറി, കായണ്ണ ക്ഷീരസംഘം യൂനിറ്റ് പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പൊലീസ് മർദനം ഏറ്റിട്ടുണ്ട്. ഭാര്യ: പരേതയായ ജാനകി. മക്കൾ: സി.കെ. മോഹനൻ (ഗൾഫ്), സി.കെ. ജ്യോതി (കരുവണ്ണൂർ ജി.യു.പി സ്കൂൾ അധ്യാപകൻ), സുജിത, പരേതയായ ഗീത. മരുമക്കൾ: ബിന്ദു, മിനി (കേരള ബാങ്ക് നടുവണ്ണൂർ), സദാനന്ദൻ എം.കെ.എം.എസ് ഡിസൈനേഴ്സ് ചെങ്ങോട്ടുകാവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.