കൊയിലാണ്ടി: മേലൂർ ആന്തട്ട പുത്തൻപുരയിൽ സജീഷ് (42) നിര്യാതനായി. പഴയ ചിത്ര ടാക്കീസിനു സമീപം വർക്ക്ഷോപ് നടത്തുകയായിരുന്നു. രക്താർബുദ ബാധിതനായ സജീഷിന്റെ ചികിത്സക്കായി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച പുലർച്ചയാണ് മരണം. പിതാവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മാതാവ്: ലീല. ഭാര്യ: ശൽന. മക്കൾ: കൃഷ്ണഭദ്ര, ഭദ്രനാഥ്.