കോഴിക്കോട്: ആലുവ ആലങ്ങാട്ട് കോവിലകത്തെ വലിയ രാജ ഭാസ്കരവർമ രാജ (87) നിര്യാതനായി. മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. എഫ്.എ.സി.ടി റിട്ട. പർച്ചേസ് ഇൻസ്പെക്ടറാണ്. ആലങ്ങാട്ട് പേട്ടതുള്ളൽ സമിതി രക്ഷാധികാരിയാണ്. ഫോട്ടോഗ്രാഫർ, സിവിൽ ഡിസൈനർ, ഹോമിയോ ചികിത്സകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ഭാര്യ: മാങ്കാവ് പടിഞ്ഞാറെ കോവിലകാംഗം കുട്ടി തമ്പുരാട്ടി. മക്കൾ: പി.സി. ജയശ്രീ (അധ്യാപിക, സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ), ബ്രഹ്മകുമാരി ശ്രീകല, ബ്രഹ്മകുമാരി ശ്രീവിദ്യ, ബ്രഹ്മകുമാരി ശ്രീസുധ. മരുമകൻ: എസ്.പി. വിശ്വനാഥൻ. സഹോദരങ്ങൾ: ലളിതാഭായി തമ്പുരാട്ടി (ന്യൂഡൽഹി), പരേതരായ രാമവർമ രാജ, രാജരാജവർമ, ഉദയവർമ രാജ, ആദിത്യവർമ രാജ, രാഘവവർമ രാജ, തങ്കം തമ്പുരാട്ടി.