ബാലുശ്ശേരി: പുത്തൂർവട്ടം പ്രദീപ് നിവാസിൽ എം.സി. കുഞ്ഞപ്പ നമ്പ്യാർ (80) നിര്യാതനായി. സി.പി.ഐ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി, ബാലുശ്ശേരി അർബൻ ബാങ്ക് ഡയറക്ടർ, ബാലുശ്ശേരി പൗരസമിതി പ്രസിഡന്റ്, ബാലുശ്ശേരി ഉപഭോക്തൃ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല അമ്മ. മക്കൾ: മീരാഭായ്, എം.സി. പ്രദീപ് കുമാർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: ബാബു അഴോത്ത്, ടി.കെ. ജയ (അധ്യാപിക, എ.ആർ നഗർ സെക്കൻഡറി സ്കൂൾ). സഞ്ചയനം വ്യാഴാഴ്ച.