പേരാമ്പ്ര: ചേനോളിയിലെ ആയടത്തിൽ കുഞ്ഞികൃഷ്ണൻ നായർ (69) നിര്യാതനായി. പേരാമ്പ്ര സംഗം തിയറ്ററിലെ ജീവനക്കാരനായിരുന്നു. കണ്ണമ്പത്ത് പാറ ശ്രീ കരിയാത്തൻ ക്ഷേത്ര കമ്മിറ്റിയിൽ 10 വർഷമായി ട്രഷററായി പ്രവർത്തിച്ചു. ഭാര്യ: ശോഭ (കൂട്ടാലിട). മക്കൾ: ഷനിൽ (അബൂദബി), ലീഷിത. സഹോദരങ്ങൾ: ഗോവിന്ദൻ ആയടത്തിൽ (കോൺഗ്രസ് കമ്മിറ്റി നൊച്ചാട് മണ്ഡലം സെക്ര), ഗംഗാധരൻ (റിട്ട. റേഡിയോഗ്രാഫർ, മെഡിക്കൽ കോളജ് കോഴിക്കോട്), രാമചന്ദ്രൻ, പരേതനായ ബാലൻ. സംസ്കാരം ശനി രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.