കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ട്രാൻസ്പോർട്ട് വ്യവസായിയും സി.സി.ബ്രദേഴ്സ് ഉടമയുമായിരുന്ന ചോലപ്പുറത്ത് ചെറൂട്ടിയുടെ മകനും ചോലപ്പുറത്ത് യു.പി.സ്കൂൾ മാനേജറുമായ സി.ശശിധരൻ (78) അശോകപുരം ചോലപ്പുറത്ത് വീട്ടിൽ നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: നസ്റീൻ. മക്കൾ: നിതേശ്ന,ഷഭാനു(ഏണസ്റ്റ് ആൻഡ് യങ് പാർട്ട്നർ,ബംഗളൂരു). മരുമക്കൾ: സയ് ല ൻ (മൈബ്ര ഉടമ, ബംഗളൂരു), ദേവിന. സഹോദരങ്ങൾ: ശിവാനന്ദൻ,പരേതരായ ദേവദാസ്,സിദ്ധാർത്ഥൻ,പത്മാവതി,രാധ,സരസ്വതി. മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ പി.വി.ഗംഗാധരന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ്. സഞ്ചയനം ജൂലൈ 16ന്.