നാദാപുരം: കുയ്തേരിയിലെ പൗരപ്രമുഖൻ ഈച്ചറോത്ത് അമ്മദ് ഹാജി (78) നിര്യാതനായി. വളയം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്, ജില്ല മുസ്ലിം ലീഗ് കൗൺസിൽ അംഗം കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റി പ്രസിഡന്റ്, കുയ്തേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനം വഹിച്ചിരുന്നു. ദീർഘകാലം അബൂദബി ഡിഫൻസ് ക്ലബ് ജീവനക്കാരനായിരുന്നു. ഭാര്യ: കുഞ്ഞയിശ ഹജ്ജുമ്മ പടിഞ്ഞാറപറമ്പത്ത് (വാണിമേൽ). മക്കൾ: ഹലീമ, സകീന, സാറ, സമീറ. മരുമക്കൾ: കുഞ്ഞമ്മദ്, മമ്മുട്ടി, ഹമീദലി, നാസർ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്ദു ഹാജി, അയിശു ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ, കദീശ ഹജ്ജുമ്മ, മാമി ഹജ്ജുമ്മ, പരേതരായ മൂസ, ആലി ഹസൻ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ.