പേരാമ്പ്ര: റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടറും എൽ.ജെ.ഡി. ചെറുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കൊണ്ടയാട്ട് ചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: മിനി (അധ്യാപിക,, ഒലീവ് പബ്ലിക്ക് സ്കൂൾ പേരാമ്പ്ര). മക്കൾ: ഡോ. അനഘ ചന്ദ്രൻ (ഇ.എം.എസ് ഹോസ്പറ്റൽ പേരാമ്പ്ര), ആകാശ് ചന്ദ്രൻ (വിദ്യാർഥി, എൻ.ഐ.ടി. കോഴിക്കോട്). സഹോദരങ്ങൾ: ശോഭന (അംഗൻവാടി അധ്യാപിക,, മേപ്പയൂർ), സജീവൻ (ഖത്തർ), ബാബു (എൽ.ഐ.സി. ഏജന്റ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെറുവണ്ണൂരിലെ വീട്ടുവളപ്പിൽ.