കൊളത്തൂർ: കൊളത്തൂർ കൃഷ്ണവിലാസം എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ തെക്കയിൽ വി.കെ സദാനന്ദൻ നായർ (74) നിര്യാതനായി. കെ.വി.എൽ.പി സ്കൂൾ സ്ഥാപക മാനേജരും അധ്യാപകനുമായ പരേതനായ തെക്കയിൽ ടി.എച്ച്. കൃഷ്ണൻ കിടാവിന്റെയും മുൻ മാനേജർ പരേതയായ വട്ടക്കണ്ടി നാണിയമ്മയുടെയും മകനാണ്. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ട്രസ്റ്റ് മുൻ രക്ഷാധികാരിയാണ്. ഭാര്യ: കിഴക്കയിൽ പത്മിനി പനായി (റിട്ട അധ്യാപിക, കൊളത്തൂർ കെ.വി.എൽ.പി സ്കൂൾ). മക്കൾ: അഭിലാഷ് (സി.ഇ.ഒ, സിക്സ്ഡീ ടെക്നോളജീസ് ബംഗളൂരു), അഭിജിത്ത് (സിക്സ്ഡീ ടെക്നോളജീസ്). മരുമക്കൾ: തനുശ്രീ നായർ (എക്സ്ചേഞ്ചർ ബംഗളൂരു), ദർശന (ഐ.ബി.എം ബംഗളൂരു). സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ നായർ (റിട്ട. പ്രിൻസിപ്പാൾ, പാവണ്ടൂർ എച്ച്.എസ്.എസ്), ഗംഗാധരൻ നായർ (റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ്), മോഹൻദാസ് ( റിട്ട. കൃഷിവകുപ്പ്), സത്യനാഥൻ (റിട്ട പ്രിൻസിപ്പാൾ. ഗവ. ഫിഷറീസ് എച്ച്.എസ്.എസ് പുതിയാപ്പ), സതീശൻ (റിട്ട അധ്യാപകൻ, പാവണ്ടൂർ എച്ച്.എസ്.എസ്).