വടകര: അറക്കിലാട് ജെ.ബി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വൈക്കിലശ്ശേരി കൊമ്മിണാരി ശങ്കരാസിൽ കുഞ്ഞനന്തകുറുപ്പ് (പറമ്പത്ത് ബാബു മാസ്റ്റർ-77) നിര്യാതനായി. വരിശക്കുനി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യ: വസന്തകുമാരി. മക്കൾ: നിഷ, ജിഷ, ലിഷ (അധ്യാപിക, അറക്കിലാട് ജെ.ബി സ്കൂൾ). മരുമക്കൾ: മുരളി (റിട്ട. ജപ്പാൻ കുടിവെള്ള പദ്ധതി), രാജേഷ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), പ്രജീഷ് (ജൂനിയർ സൂപ്രണ്ട് എസ്.പി ഓഫിസ് വടകര). സഹോദരങ്ങൾ: വിജയലക്ഷ്മി (പള്ളിക്കര), ജയരാജൻ (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ കോഴിക്കോട്), ഗംഗാധരൻ (വടകര), മൃദുലഭായ് (മേമുണ്ട).