നന്തി: മുസ്ലിം ലീഗ് സമുന്നത നേതാവ് പരേതനായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പൗത്രനും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറായിരുന്ന സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങളുടെ മകനുമായ പുതിയ മാളിയേക്കൽ സയ്യിദ് യൂസഫ് ബാഫഖി (62) നിര്യാതനായി. മാതാവ്: പരേതയായ നഫീസ ബീവി. ഭാര്യ: ഹസീന ബീവി. മക്കൾ: സയ്യിദ് ഹിഷാം ബാഫഖി (ദുബൈ), സയ്യിദ് ആസിൽ ബാഫഖി. സഹോദരങ്ങൾ: ശരീഫ സുലൈഖ ബീവി, ശരീഫ മൈമൂന ബീവി, ശരീഫ ആമിന ബീവി, ശരീഫ റംല ബീവി, ശരീഫ വഹീദ ബീവി, ശരീഫ റെയ്ഹാനത്ത് ബീവി, പരേതനായ അബൂബക്കർ ബാഫഖി.