ബാലുശ്ശേരി: കൈരളി റോഡ് പുതിയോട്ടിൽ താമസിക്കുന്ന മനത്താൻകണ്ടി പരേതനായ ഇ. രാഘവൻ മാസ്റ്ററുടെ (ഇ.ആർ. പനായി) മകൻ വത്സരാജൻ (60) നിര്യാതനായി. പൊയിൽകാവ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. കെ.എസ്.എസ്.പി.എ അംഗമാണ്.
മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: ജീജ (വെങ്ങാലി). മക്കൾ: അനഘ (കൊച്ചിൻ മെട്രോ), അംശുത, അനവദ്യ. മരുമകൻ: അതുൽ (ബംഗളൂരു). സഹോദരൻ: അനിൽകുമാർ (റിട്ട. പ്രധാനാധ്യാപകൻ പുന്നശ്ശേരി എ.യു.പി.എസ്). സഞ്ചയനം തിങ്കളാഴ്ച.