വടകര: മേമുണ്ട ആദ്യകാല വോളിബാൾ താരവും അത് ലറ്റുമായ മീത്തലെ ഭൂമിവാതുക്കൽ രാജൻ (73- മെൻ ഓഫ് ആക്ഷൻ) നിര്യാതനായി. 1968ൽ വിദ്യാർഥിയായിരിക്കെ വടകരയിൽ നടന്ന മെൻ ഓഫ് ആക്ഷൻ മാരത്തണിൽ രണ്ടാം സ്ഥാനം നേടി. പോൾവോൾട്ടിൽ ജില്ലാ ചാമ്പ്യനായിരുന്നു. മേമുണ്ടയിൽ മെൻ ഓഫ് ആക്ഷൻ വോളിബാൾ ക്ലബിന് രൂപം നൽകി. ഭാര്യ: രതി. മക്കൾ: രതീജൻ (സിവിൽ പൊലീസ് ഓഫിസർ, വടകര കൺട്രോൾ റൂം), ദീപ്തി. മരുമക്കൾ: അനൂപ്, ലിൻഷ. സഹോദരങ്ങൾ: വസന്ത, പത്മിനി, ബേബി, പരേതയായ ഗീത.