അത്തോളി: അണ്ടിക്കോട് ചൈത്രത്തിൽ ആക്കിലാംകണ്ടി എ.കെ. രാഘവൻ (84) നിര്യാതനായി. റിട്ട. ഗവൺമെൻറ് അണ്ടർ സെക്രട്ടറി, മുൻമന്ത്രി ടി. ശിവദാസ മോനോന്റെ പേഴ്സനൽ അസിസ്റ്റൻറ്, സി.പി.എം അത്തോളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷക സംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം, അത്തോളി സഹകരണ ആശുപത്രി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വി.കെ റോഡ് ഉണർവ് റസിഡൻറ്സ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഭാര്യ: സത്യ (റിട്ട. യു.ഡി. ടൈപ്പിസ്റ്റ് വൈദ്യുതി ഭവൻ പട്ടം). മക്കൾ: സൂരജ് (ജൂനിയർ സൂപ്രണ്ട്, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്), സാരംഗ് (സെക്ഷൻ ഓഫിസർ കാലിക്കറ്റ് സർവകലാശാല), സുർജിത് (അധ്യാപകൻ, ജി.യു.പി.എസ് ബിലാത്തികുളം). മരുമക്കൾ: പ്രസീജ (റിയ ട്രാവൽസ്), സനിത, ശ്രുതി (അധ്യാപിക, എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി). സഹോദരങ്ങൾ: ചന്ദ്രൻ, പ്രദീപൻ, സാവിത്രി, നന്ദിനി, പരേതരായ ജാനകി, കുമാരൻ, ഭരതൻ.