വാണിമേൽ: മത, സാമൂഹിക പ്രവർത്തകൻ ചെട്ട്യാം വീട്ടിൽ അമ്മത് ഹാജി (ചെട്ട്യാം വീടൻ -78) നിര്യാതനായി. വാണിമേൽ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, വാണിമേൽ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ്, ദാറുൽ ഹുദ ടി.ടി.ഐ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു.
ഭാര്യ: ബിയ്യാത്തു.
മക്കൾ: സാബിറ, റഷീദ് (ദുബൈ), സനീറ, സുബൈർ (ദുബൈ), ശഅബത്ത് ജൂന (മണിയൂർ ഗ്രാമപഞ്ചായത്ത് അംഗം), ഫസീമ.
മരുമക്കൾ: പരേതനായ ഹമീദ് ചെട്ടിക്കുളങ്ങര, യൂസുഫ് എളയടം, മൂസ്സ ഇല്ലത്ത് മന്തരത്തൂർ, സബാഹ് എടച്ചേരി, ജസീല ജാതിയേരി, ഷമീമ ടീച്ചർ (സി.സി.യു.പി.സ്കൂൾ).
സഹോദരങ്ങൾ: സി.വി മൊയ്തീൻ ഹാജി, സി.വി.എം വാണിമേൽ.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.