വെള്ളിമാട്കുന്ന്: കിഴക്കെ തച്ചാംകോട് ഹസ്സൻ (69) നിര്യാതനായി. കാഞ്ഞിരത്തിങ്ങലിൽ പച്ചക്കറി വ്യാപാരിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജോ. സെക്രട്ടറി, വെൽഫെയർ സൊസൈറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പരേതനായ സെയ്താലിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: സൈറബാനു. മക്കൾ: ഷംന, ഷഹന, സബന്ന, ഹർഷാദ്. മരുമക്കൾ: ശുഹൈബ്, സജീർ, ആരിഫ്. സഹോദരങ്ങൾ മൊയ്തീൻ കോയ (റിട്ട. കോർപറേഷൻ ജീവനക്കാരൻ), മറിയം, സുബൈദ, പരേതരായ കുഞ്ഞുമൊയ്തീൻകുട്ടി, ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.