ചാത്തമംഗലം: ചാത്തമംഗലത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസ്സാന്നിധ്യവും ഗ്രന്ഥശാല പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനുമായിരുന്ന പ്രത്യുഷയിൽ പി. ദാമോദരൻ നമ്പീശൻ (റിട്ടയർഡ് അധ്യാപകൻ - 81) നിര്യാതനായി. 25 വർഷത്തോളം ചാത്തമംഗലം ആർ.ഇ.സി. ഹൈസ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി സ്കൂളുകളിൽ ജോലിചെയ്ത അദ്ദേഹം മലപ്പുറം ജില്ലയിലെ പേരശ്ശന്നൂർ ഗവ. ഹൈസ്കൂളിൽനിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത്. 50 വർഷം ചാത്തമംഗലം പൊതുജന വായനശാല സെക്രട്ടറിയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതാ പ്രസ്ഥാനം എന്നിവയിലും സജീവമായിരുന്നു. ഭാര്യ: എൻ. രാധ (ചാലപുരത്ത്, കുരുവട്ടൂർ). മക്കൾ: ബിന്ദു (ജി.വി.എച്ച്.എസ് എസ്. മടിക്കൈ), ബീന (ജി.എൽ.പി. സ്കൂൾ വെള്ളിപറമ്പ്). മരുമക്കൾ: കെ.എം. രമേശൻ (എഫ്.എച്ച്.സി അജാനൂർ), ഡോ. എം.വി. സുനിൽ (വിന്ധ്യ ഫാർമസി, തളി, കോഴിക്കോട്).