ബേപ്പൂർ: നടുവട്ടം മാഹി സ്വദേശിയും ലയൺസ് ക്ലബ് ഓഫ് ഫറോക്കിന്റെ പ്രസിഡന്റുമായിരുന്ന പരേതനായ ഇ.എം. സോമകുമാറിന്റെ മകൾ ഷീബ എസ്. കുമാർ (53) ദുബൈയിൽ ഹൃദയ സ്തംഭനംമൂലം നിര്യാതയായി. മാതാവ്: പരേതയായ കൊറോത്ത് അമ്മു (കടലുണ്ടി). മകൻ: ശ്രീധർ (ബിൽഡിങ് മെറ്റീരിയൽസ് ബിസിനസ്, കോഴിക്കോട്). സഹോദരൻ: സാജൻ എസ്. കുമാർ (ദുബൈ). നടപടികൾക്കുശേഷം കോഴിക്കോട് കുരുവട്ടൂരിലെ പൊട്ടുമുറി ജങ്ഷനിലെ ‘ഹരിശ്രീ’ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. സംസ്കാരം ഗോതീശ്വരം ശ്മശാനത്തിൽ.