കോഴിക്കോട്: ആർമി മെഡിക്കൽ കോർ (എ.എം.സി.) റിട്ട. ഓണററി ക്യാപ്റ്റൻ എം.എം. ചന്ദ്രമോഹനപ്രഭു (67) മോഡേൺ ബസാർ കൊളത്തറ റോഡിൽ ‘ശ്രീശൈല’ത്തിൽ നിര്യാതനായി. ഭാര്യ: കണ്ണാരത്ത് സതി. മക്കൾ: ഡോ. ദിവ്യ (നിലമ്പൂർ ഐഡിയർ ഡെന്റൽ ക്ലിനിക്ക്), ദീപ. മരുമക്കൾ: ഡോ. പി. അജയ് (നിലമ്പൂർ ഐഡിയർ ഡെന്റൽ ക്ലിനിക്ക്), സി. അതുൽ (സോഫ്ട് വെയർ എൻജിനീയർ). പിതാവ്: പരേതനായ ആറ്റുകളത്തിൽ മയ്യംകുനിശ്ശേരി രാമകൃഷ്ണൻ മാസ്റ്റർ. മാതാവ്: പരേതയായ മലമൽ മഠത്തിൽ ചന്ദ്രമതി അമ്മ. സഹോദരങ്ങൾ: പത്മനാഭ മേനോൻ, വിശ്വനാഥ മേനോൻ, ജയശ്രീ ഗോപിനാഥ്, രത്നകുമാരി ബാലരാമൻ, വിജയകൃഷ്ണ മേനോൻ, രാജലക്ഷ്മി പത്മകുമാർ. സംസ്കാരം ബുധൻ രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.