കോഴിക്കോട്: മുക്കം താഴക്കോട് എ.യു.പി സ്കൂൾ പ്രധാനാധ്യാപകനും ദയാപുരം റെസിഡൻഷ്യൽ സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമായിരുന്ന മുക്കം മതിലിങ്കൽ എം. ജോൺ മാത്യു (75) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12ന് വസതിയിലെയും 2.30ന് കോഴിക്കോട് സെന്റ് പോൾസ് മാർത്തോമ പള്ളിയിലെയും ശുശ്രൂഷക്കു ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. മലയാള മനോരമ ബാലജനസഖ്യം മുക്കം യൂനിയൻ രക്ഷാധികാരി, മുക്കം എംപ്ലോയീസ് ക്ലബ്, ഓഫിസേഴ്സ് ക്ലബ്, വൈ.എം.സി.എ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ, ഉപഭോക്തൃ സംരക്ഷണ സമിതി എന്നിവയുടെ ഭാരവാഹിയും മുക്കം ഉപജില്ല എച്ച്.എം ഫോറം പ്രസിഡന്റുമായിരുന്നു. ഭാര്യ: ലൈല. മക്കൾ: ലിജു മേരി എബ്രഹാം, ജിജു മാത്യു ജോൺ (ഇരുവരും കുവൈത്ത്). മരുമക്കൾ: സുനിൽ എസ്. എബ്രഹാം (കുവൈത്ത്), റീബ (എം.ഇ.എസ് കോളജ്, മമ്പാട്). സഹോദരങ്ങൾ: സൂസൻ എബ്രഹാം (എറണാകുളം), പരേതനായ എം.എസ്. മാത്യു.