കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധ ഡോ. മാലതി എസ്. വാര്യർ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ശങ്കരൻകുട്ടി വാര്യർ. മക്കൾ: ഡോ. മിനി വാര്യർ (അനസ്തറ്റിസ്റ്റ്, സഹകരണ ആശുപത്രി കോഴിക്കോട്), അനിത പരാദ്കർ (പുണെ). മരുമക്കൾ: ഡോ. നാരായണൻകുട്ടി വാര്യർ (ഓങ്കോളജിസ്റ്റ്, എം.വി.ആർ കാൻസർ സെന്റർ കോഴിക്കോട്), അനിരുദ്ധ് പരാദ്കർ (ഐ.ടി പുണെ). സഹോദരങ്ങൾ: മധുകർ ഗോറെ, സുഭാഷ് ഗോറെ (പസിഫിക് സ്റ്റോഴ്സ്, കോഴിക്കോട്), ഡോ. ഇന്ദു ആര്യ (പുണെ), കുമുദിനി നെൽസൺ (കോഴിക്കോട്). കോഴിക്കോട് നാലാം ഗേറ്റിന് സമീപത്തുള്ള വസതിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു വരെ പൊതുദർശനമുണ്ടാകും. തുടർന്ന് പുതിയപാലം ശ്മശാനത്തിൽ സംസ്കാരം.