പേരാമ്പ്ര: സംസ്ഥാനപാതയിൽ പാലേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന യുവാവ് മരിച്ചു. എരവട്ടൂർ അണിയേരി മീത്തൽ വൈശാഖ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. തെറ്റായ ദിശയിൽ വന്ന കാർ വൈശാഖും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രാത്രി 11ഓടെ വൈശാഖ് മരിച്ചു. പിതാവ്: എ.എം. ശശി. മാതാവ്: റീജ (മുൻ ഗ്രാമപഞ്ചായത്തംഗം). ഭാര്യ: അഞ്ജന. സഹോദരി: വൈഷ്ണ. എട്ടുമാസം പ്രായമായ കുഞ്ഞുണ്ട്.