കീഴരിയൂർ: നെല്യാടി താമസിക്കും കാമ്പ്രത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: നാരായണൻ (കച്ചവടം), ശിവാനന്ദൻ (കോൺഗ്രസ് കീഴരിയൂർ മണ്ഡലം സെക്രട്ടറി), പ്രകാശൻ (മാർബിൾ തൊഴിലാളി), ചന്ദ്രിക, സതി, ശൈലജ. മരുമക്കൾ: രാഘവൻ പുളിയഞ്ചേരി, ബാലകൃഷ്ണൻ കളരിയിൽ (ചെന്നൈ), പ്രേമ, ശോഭന, ബിപിന, പരേതനായ ചേരുള്ളതിൽ കുമാരൻ.