മുക്കം: അഗസ്ത്യൻമൂഴി പെരുമ്പടപ്പിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടിയത്തൂർ കളത്തിങ്ങൽ നിതുൻ ലാൽ (ലാലു-30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് അപകടം ഉണ്ടായത്.
മാതാവ്: കമല. ഭാര്യ: ഡോ. അശ്വതി മണാശ്ശേരി (എം.കെ ഹോമിയോ നെല്ലിക്കാപറമ്പ്). സഹോദരൻ: പരേതനായ രതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചാലക്കൽ ശ്മശാനത്തിൽ