വലിയങ്ങാടി: 'ഡ്രോമെക്സ്' (ഹാർഡ് വെയർ) ഉടമ കോഴിക്കോടൻ വീട്ടിൽ ബഷീർ (63) ചക്കുംകടവ് എം.എസ്.എസ്. ഹെൽത്ത് സെൻററിന് സമീപം 'റിഷിൻസ്' വസതിയിൽ നിര്യാതനായി. പരേതനായ റിട്ട. പൊതുമരാമത്ത് ഡിവിഷനൽ അക്കൗണ്ടൻറ് പയനിങ്ങൽ മൂസക്കോയയുടെയും കെ.വി. കദീജയുടെയും മകനാണ്. ഭാര്യ: റിസാന. മക്കൾ: റിഷാം ബഷീർ, റിഷിൻ ബഷീർ. മരുമകൻ: പുതിയ ബയറം വീട്ടിൽ മാജിദ് അലി. സഹോദരങ്ങൾ: നാസർ, നൗഷാദ്, സാജിത. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് പള്ളിയിൽ.