വടകര: ഒഞ്ചിയം ബാങ്കിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടച്ചേരി തലായി തെക്കയിൽമുക്ക് കള്ളികൂടത്തിൽ വിജീഷാണ് (42) മരിച്ചത്. ഞായറാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: വിബിഷ, വിനി