കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരഞ്ഞിക്കൽ അമ്പലപ്പടി കിഴക്കേപൊയിലിൽ പരേതരായ സുനിൽകുമാർ- സീന (മൊകവൂർ) ദമ്പതികളുടെ മകൾ നേഹ (28) ആണ് മരിച്ചത്.
ജനുവരി 26ന് കൊടുവള്ളി വെണ്ണക്കാട് വെച്ച് യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം.
മക്കൾ: നന്ദിക, നക്ഷത്ര, നൈഥിക്ക്. സഞ്ചയനം: ബുധനാഴ്ച.