കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും അയ്യൻ പടക്കം ഹോൾസെയിൽ വിതരണക്കാരനുമായ പൊന്നംപറമ്പത്ത് ഉദയശങ്കർ (62) നിര്യാതനായി. ലയൺസ് ക്ലബ് കാലിക്കറ്റ് ബീച്ച് ചാർട്ടർ മെംബർ, പ്രസിഡന്റ്, ഡിസ്ട്രിക്ട് ചെയർപേഴ്സൻ, വ്യാപാരി വ്യവസായി ഏകോപന സമിതി എസ്.എം സ്ട്രീറ്റ് യൂനിറ്റ് വൈസ് പ്രസിഡന്റ്, പൊന്നംപറമ്പത്ത് ക്ഷേത്രം ട്രസ്റ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രജിത. മക്കൾ: അമിത് ശങ്കർ (ആകാശ എയർ, മുംബൈ), ഉദാസ് ശങ്കർ (അയ്യൻസ് വേൾഡ്). മരുമക്കൾ: രേവതി, ഡോ. അശ്വതി. സഹോദരങ്ങൾ: കിഷോർ, സുനിൽകുമാർ, മനോജ്, ഗോവിന്ദരാജ്. സഞ്ചയനം തിങ്കളാഴ്ച.