കോഴിക്കോട്: എരഞ്ഞിക്കൽ ‘മാനസ’യിൽ കോമട്ട് കരുണാകരൻ നമ്പ്യാർ (83) നിര്യാതനായി. കേന്ദ്രസർവിസിൽ ഡെപ്യൂട്ടി അഗ്രികൾച്ചറൽ മാർക്കറ്റിങ് അഡ്വൈസറായിരുന്നു. ഭാര്യ: എം.ഡി. നിർമല (മാനേജർ, മാതൃബന്ധു വിദ്യാശാല യു.പി സ്കൂൾ, കക്കോടി). മകൻ: സഞ്ജയ് കെ. നമ്പ്യാർ (മാനേജിങ് ഡയറക്ടർ, സിറ്റി ബാങ്ക്, സിംഗപ്പൂർ). മരുമകൾ: ഉമ സുർകുണ്ഡ് ((മാനേജിങ് ഡയറക്ടർ, എച്ച്.എസ്.ബി.സി, സിംഗപ്പൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.