ഫറോക്ക്: ഫറോക്കിലെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ഏട്ടിയാട്ട് കിഴക്കേമാരത്ത് മുഹമ്മദ് എന്ന ബാപ്പുട്ടി (73) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ കിഴക്കേമാരത്ത് ആലി. മാതാവ്: പാത്തേയ്. ഭാര്യ: ഫാത്തിമ. മക്കൾ: ഷബീർ അലി, ഹഫ്സത്ത്, ഹസീന, ജസീന. മരുമക്കൾ: സലീം ചുങ്കം, ഇ.കെ. അഷ്റഫ് പേട്ട, ഹസൻ പട്ടർ നടക്കാവ്, കെ. സജ്ന. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അബ്ദുൽ മജീദ്, സുലൈഖ, പരേതരായ ഇ.കെ. ഹസൻ, ഹംസ, ഫാത്തിമ.