കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. ജോലിചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയിലായിരുന്നു മറിയം അപകടത്തിൽപെട്ടത്. സി.എ. അസീസിന്റെയും (കോയമോൻ) പുതിയപുര (ഉസ്താദിൻറവിടെ) ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ് (ദുബൈ). മകൻ: അർഹാം. പോസ്റ്റ്മോർട്ടത്തിനുശേഷം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ‘ബൈത്തുൽ സഫ’യിലേക്ക് മയ്യിത്ത് കൊണ്ടുവരും. ഖബറടക്കം വെള്ളിയാഴ്ച കണ്ണംപറമ്പ് ഖബർസ്ഥാനിൽ.