പുതുപ്പാടി: ചാലക്കുടിയില്‍ റെയില്‍വേ ഇലക്ട്രിക് ലൈനില്‍നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശി മരിച്ചു. പുതുപ്പടി പള്ളിക്കുന്ന് മുഹമ്മദലി (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഗുഡ്സ് ട്രെയിനിലെ ചരക്ക് മറ്റൊരു ലോറിയിലേക്ക് കയറ്റിയതിനുശേഷം ടാര്‍പായ കൊണ്ട് മൂടുന്നതിനിടെ ഇദ്ദേഹത്തിന് റെയില്‍വേ വൈദ്യുതി െലെനില്നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിക്കുകയായിരുന്നു. പിതാവ്: അബൂബക്കര്‍. മാതാവ്: സൈനബ. മക്കള്‍: നഹ് ല മിര്‍സ, നസ് ല ഫാത്തിമ, മുഹമ്മദ് ഷാമില്‍, മുഹമ്മദ് ഷമാസ്.