രാമനാട്ടുകര: ഫറോക്ക് പേട്ട ചന്ത ജി.യു.പി സ്കൂൾ റിട്ട. അധ്യാപകൻ ചേലേമ്പ്ര പൊറാട്ടിൽ രാമൻ എന്ന വാസൂട്ടി മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രവീൺകുമാർ (പെരുവള്ളൂർ ജി.എച്ച്.എസ് സ്കൂൾ), പ്രദീപ് കുമാർ (പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത്), ബിന്ദുഷ (മുക്കം). മരുമക്കൾ:
മോഹനൻ (മുക്കം), ലേഖ (മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫിസ്), വൃന്ദ (ട്രഷറി ചെമ്മാട്).