കൊയിലാണ്ടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറുവങ്ങാട് കുഴിക്കാട്ടുതാഴെ കുനി സിദ്ദിഖ് (43) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മാർച്ച് ആറിന് ചെട്ടികുളത്തായിരുന്നു അപകടം. പിതാവ് പരേതനായ കുഞ്ഞമ്മദ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: റഷീദ്, അസ്മ.