കോഴിക്കോട്: കാലിക്കറ്റ് ബാറിലെ അഭിഭാഷകൻ ട്രെയിൻതട്ടി മരിച്ചനിലയിൽ. അഡ്വ. കെ. വിനോദ് കുമാറാണ് (51) മരിച്ചത്. വെള്ളയിൽ ഗാന്ധിറോഡ് മേല്പാലത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ രാജധാനി എക്സ് പ്രസ് തട്ടി മരിച്ചനിലയിലാണ് മൃതദേഹം കണ്ടത്. പൂക്കാട് സ്വദേശിയാണ്. ബേപ്പൂർ ചെമ്പക ഹൗസിങ് കോളനിയിലെ സുരഭിയിലാണ് താമസം. പരേതനായ കുനിയിൽ ഉണ്ണി നായരുടെയും സരോജിനിയമ്മയുടെയും മകനാണ്. ഭാര്യ: ഷൈനി (ഗവ. മോഡൽ സ്കൂൾ പ്ലസ് ടു അധ്യാപിക). മകൾ: ശിവാനി. സഹോദരി: വിജയ (ബംഗളൂരു).