വടകര: ഓർക്കാട്ടേരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഒറ്റപിലാക്കൂൽ ഒ.പി. അമ്മദ് ഹാജി (73) നിര്യാതനായി. ഒ.പി.കെ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ഓർക്കാട്ടേരി മഹല്ല് കമ്മിറ്റി, യതീം ഖാന കമ്മിറ്റി മെംബർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: റാബിയ. മക്കൾ: സക്കരിയ (ദുബൈ കെ.എം.സി.സി), യഹിയ (ഖത്തർ), ഷംസിയ, പരേതയായ ബദ്രിയ. മരുമക്കൾ: ഹാഷിം, സൈഫുദ്ദീൻ, സജിന, മുഫീദ. സഹോദരങ്ങൾ: മൊയ്തു, കുഞ്ഞയിഷു.