വടകര: മുടപ്പിലാവിൽ കിഴക്കെ ആറ്റുപുറത്ത് കുഞ്ഞിരാമൻ വൈദ്യർ (85) നിര്യാതനായി. സി.പി. എം മണിയൂർ ലോക്കൽ കമ്മിറ്റി അംഗം, പാലയാട് ലോക്കൽ കമ്മിറ്റി അംഗം, പതിയാരക്കര ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും കർഷകസംഘം ഏരിയ കമ്മിറ്റി അംഗം, മേഖല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുടപ്പിലാവിൽ ഐക്യകേരള ഗ്രന്ഥാലയത്തിന്റെ പ്രസിഡൻറ്, മണിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം, മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ഭാനുമതി (റിട്ട. പ്രധാനാധ്യാപിക, ജി.വി ജെ.ബി.എസ് വടകര). മക്കൾ: സുനിൽ (പാണ്ടിയാട്ട് ചിറ്റ്സ് വടകര), സിനി. മരുമക്കൾ: ജയകുമാർ (എസ്.ഐ, റെയിൽവേ പൊലീസ് കോയമ്പത്തൂർ), ശ്രീബ (ജി.യു.പി.എസ് നടുവട്ടം). സഹോദരങ്ങൾ: ശങ്കരൻ, പത്മിനി അമ്മ, പരേതരായ ലീലാമ്മ, ജാനു അമ്മ, ലക്ഷ്മി അമ്മ, മീനാക്ഷി അമ്മ.