കോഴിക്കോട്: കല്ലായിയിലെ മുൻ തടി വ്യാപാരി ചെറിയകം സി.ഇ.വി. ഉമ്മർകോയ ഹാജി (78) കുണ്ടുങ്ങൽ മാളിയേക്കൽ റോഡിലെ മഫസൂത്ത്’വസതിയിൽ നിര്യാതനായി. ഭാര്യ: പടിഞ്ഞാറേ പള്ളിവീട്ടിൽ സുബൈദ. മക്കൾ: ആരിഫ്, സാഫത്ത്, ആമിന (ദമ്മാം), മെർസിന, ഫജ്ന (ദുബൈ). മരുമക്കൾ: ടി.പി. മിസ്ക്, ദൂശാവീട്ടിൽ സൗഫ, ഒജീന്റകം അബ്ദുറഹ്മാൻ (ദമ്മാം), സ്രാങ്കിന്റകം നാസർ, സീതിമരക്കാരകത്ത് സിദ്ദീഖ് (സിദ്ദു- ദുബൈ). സഹോദരങ്ങൾ: സി.ഇ.വി. അബൂബക്കർ കോയ, ആയിശബി, ഇച്ചാത്തു, പരേതരായ അഹമ്മദ് കോയ, കോയട്ടി, മറിയംബി, പാത്തുമ്മബി, സൈനബി. മയ്യിത്ത് നമസ്കാരം ശനി രാവിലെ 9:30ന് കണ്ണംപറമ്പ് പള്ളിയിൽ.