നാദാപുരം: അരൂരിലെ പഴയകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ കൂടുത്താംകണ്ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ദേവി അമ്മ (83) നിര്യാതയായി. മക്കൾ: പ്രേമലത, ബീന, സുരേഷ് കൂടുത്താംകണ്ടി (സി.പി.എം ജില്ല കമ്മിറ്റി അംഗം, കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗം). മരുമക്കൾ: പി.വി. ഭാസ്കരൻ കിടാവ് (റിട്ട. പ്രിൻസിപ്പൽ, പാലോറ എച്ച്.എസ്), ഡോ. കോമത്ത് രാധാകൃഷ്ണൻ, ദീപ (പ്രധാനാധ്യാപിക, പെരുമുണ്ടച്ചേരി എൽ.പി.എസ്). സഹോദരൻ: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്.