വാണിമേൽ: മുസ്ലിംലീഗ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വാണിമേലിലെ തെങ്ങലക്കണ്ടി അബ്ദുല്ല (68) നിര്യാതനായി. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം, വടകര താലൂക്ക് സെക്രട്ടറി, യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി, നാദാപുരം മണ്ഡലം എസ്.ടി.യു പ്രസിഡന്റ്, വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം, ദാറുൽഹുദാ ടി.ടി.ഐ കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം കൗൺസിൽ അംഗമാണ്. ഭാര്യ: കുഞ്ഞിപ്പാത്തു (പണിക്കർ വീട്ടിൽ). മക്കൾ: അജ്മൽ (ഖത്തർ കെ.എം.സി.സി ജില്ല ട്രഷറർ), അനിഷത്ത് (ക്രസന്റ് ഹൈസ്കൂൾ അധ്യാപിക), അനീസ് (അബൂദബി), പരേതനായ അഫ് ലഹ്. മരുമക്കൾ: നൗഫൽ കുന്നുമ്മക്കര (കണ്ണൂർ എയർപോർട്ട്), ആബിദ കുമ്മങ്കോട് (അധ്യാപിക, എം.ഇ.ടി കോളജ് നാദാപുരം). സഹോദരങ്ങൾ: ഹമീദ്, അബ്ദുറഹ്മാൻ, ബഷീർ, ഫാത്തിമ.