തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ എരഞ്ഞോളി മൂസയുടെ ഭാര്യ തലശ്ശേരി കസ്റ്റംസ് റോഡ് ഇന്ദിര പാർക്കിനു സമീപം ‘ഐഷു’വിൽ പി. കുഞ്ഞാമി (72) നിര്യാതയായി. വാർധക്യസഹജമായ അസുഖത്താൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മക്കൾ: നസീർ എരഞ്ഞോളി (ഗായകൻ), നസീറ, നിസാർ, സമീറ, സാജിത, സാദിഖ്. മരുമക്കൾ: ഉസ്മാൻ, അസ്കർ, ഷമീം, റൗഷീന, ഷഹനാസ്, സീനത്ത്.