ചാലിയം: ചാലിയത്ത് ടാങ്കര്‍ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ ചെട്ടിപ്പടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കാവുങ്ങല്‍ വീട്ടില്‍ അപ്പുക്കുട്ടന്റെ മകന് കെ. ജിജേഷ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.20ന് കടലുണ്ടിക്കടവ്-ചാലിയം റോഡില്‍ കടുക്ക ബസാറിനും കപ്പലങ്ങാടിക്കുമിടയിലാണ് അപകടം. ജിജേഷ് സഞ്ചരിച്ച സ്കൂട്ടറിനു പിന്നില്‍ അമിത വേഗത്തിലെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ജിജേഷിനെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.