കോഴിക്കോട്: പാലക്കാട് സ്വദേശിയായ മധ്യവയസ്കനെ മാവൂർ റോഡിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ മലക്കാട് പരേതനായ കിട്ടുവിന്റെ മകൻ കെ. കലാധരനാണ് (57) മരിച്ചത്. കസബ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: സുഗത. മക്കൾ: അജിത്ത്, അഭിജിത്ത്. സഹോദരങ്ങൾ: പ്രഭാകരൻ, ചിന്താമണി, മണി, ദേവകി, പരേതനായ ഭാസ്കരൻ.