ചേളന്നൂർ: അമ്പലത്തുകുളങ്ങര മുതുവാടട്ടുമ്മൽ താമസിക്കും വയലാടത്ത് ശിവശങ്കരക്കുറുപ്പ് (റിട്ട. കോം ട്രസ്റ്റ്-72) നിര്യാതനായി. ഭാര്യ: സതി (പട്ടർപാലം അർബൻ ബാങ്ക് ഡയറക്ടർ). മക്കൾ: ശ്രീജിത്ത്, ശ്രീരാജ്, ധന്യ. മരുമക്കൾ: സതീഷ് (ദുബൈ), അഷിത (കാക്കൂർ), നിമിഷ (കിനാലൂർ). സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, പരേതയായ കാർത്യായനി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.