കുന്ദമംഗലം: പ്രമുഖ ട്രാൻസ്പോർട്ട് വ്യവസായിയും പതിമംഗലത്തെ പരേതനായ വഴിപോക്കിൽ പോക്കർ ഹാജിയുടെ മകനുമായ വി. അസ്സയിൻ കുട്ടി ഹാജി (82)നിര്യാതനായി. ഭാര്യ: ആരാമ്പ്രം വട്ടക്കണ്ടത്തിൽ ആലി സാഹിബിന്റെ മകൾ പരേതയായ പാത്തുട്ടി ഹജ്ജുമ്മ. മക്കൾ: പരേതനായ ഡോ. വി. ഷംസുദ്ദീൻ, ഹാരിസ്, ഉബൈദ്, സഫിയ്യ (പടനിലം), ഫരീദ ബീവി (വടകര). മരുമക്കൾ: ഫാറൂഖ് റസാഖ് (കൊടുവള്ളി), ഇബ്രാഹീം(വടകര), റീന (ബത്തേരി), ഷീബ (ആനക്കയം), ഷൈജ(കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ മൂസ ഹാജി, മമ്മി ഹാജി. മയ്യിത്ത് നമസ്കാരം ചൊവ്വ ചൂലാംവയൽ ജുമാമസ്ജിദിൽ.