പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവളപ്പിൽ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശി ഹസ്ന(34)യെയാണ് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവമെന്ന് കരുതുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ പുറത്തുപോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിന്നിലെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഹസ്നയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിയായ ഹസ്നയും ഏഴ് വർഷമായി തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഹനാൻ, ഫാത്തിമ.