വടകര: കാപ്പാട് ടൗണിനടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മടപ്പള്ളി കേളുബസാര്‍ ബീച്ച് തയ്യില്‍ പ്രമോദിന്റെ മകന് ജിഷ്ണുവാണ് (24) മരിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മിനി. സഹോദരന്: വിഷ്ണു.